മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മാര്‍ച്ചില്‍ നടത്തിയ വാഹന പരിശോധനയില്‍ 3223 വാഹനങ്ങള്‍ക്കെതിരെ കേസെടുക്കുകയും 20,72, 650 രൂപ പിഴയീടാക്കുകയും ചെയ്തു. 1536 പേര്‍ക്കെതിരെ ഹെല്‍മെറ്റ് ധരിക്കാത്തതിനും, മൂന്നാളുകള്‍ മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിച്ചതിന് 19 പേര്‍ക്കെതിരെയും, നികുതി, ഇന്‍ഷുറന്‍സ് എന്നിവ അടയ്ക്കാതെ സര്‍വീസ് നടത്തിയ 325 വാഹനങ്ങള്‍ക്കെതിരെയും മൊബൈല്‍ ഫോണില്‍ സംസാരിച്ച് വാഹനമോടിച്ചതിന് 61 പേര്‍ക്കെതിരെയും സീറ്റ്ബെല്‍റ്റ് ധരിക്കാതെ വാഹനമോടിച്ചതിന് 68 പേര്‍ക്കെതിരെയും കേസെടുക്കുകയും 52 ഓളം പേരുടെ ലൈസന്‍സ് അസാധുവാക്കാനുളള നടപടികള്‍ എടുക്കുകയും ചെയ്തു.
