മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും ആഭിമുഖ്യത്തില്‍ യുവജനങ്ങള്‍ക്കായി ഹ്രസ്വചിത്ര മത്സരവും ചലച്ചിത്രശില്പശാലയും സംഘടിപ്പിക്കുന്നു. സാമൂഹിക ന•യ്ക്ക് യോജിച്ച വിഷയമായിരിക്കണം പ്രമേയം. ഡിജിറ്റല്‍ ക്യാമറയിലോ സ്മാര്‍ട്ട് ഫോണിലോ ചിത്രീകരിക്കാം. ഗ്രാഫിക് വര്‍ക്കുകള്‍ ഒഴിവാക്കണം. പരമാവധി ദൈര്‍ഘ്യം ആറ് മിനിറ്റാണ്. സൃഷ്ടികള്‍ മെയ് 15ന് മുമ്പ് സമരാഹു്യ@ഴാമശഹ.രീാ എന്ന വിലാസത്തില്‍ അയയ്ക്കുകയോ സെന്ററില്‍ നേരിട്ട് എത്തിക്കുകയോ ചെയ്യാം. എല്ലാ മത്സരാഥികള്‍ക്കും ചലച്ചിത്ര ശില്പശാലയില് പങ്കെടുക്കാം. പ്രായപരിധി 25 വയസ്. ഫോണ്‍: 0469 2785525, 9497666240.