2019 ജനുവരി മുതല്‍ പുതിയ റേഷന്‍കാര്‍ഡുകള്‍ക്കായി ഹോസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസില്‍ നേരിട്ട് അപേക്ഷ നല്കിയ ടോക്കണ്‍ നമ്പര്‍ 1 മുതല്‍ 1000 വരെയുള്ളവര്‍ക്ക് നാളെയും(ഏപ്രില്‍ 29) 1001 മുതല്‍ 1500 വരെയുള്ളവര്‍ക്ക് ഏപ്രില്‍ 30 നും 1501 മുതല്‍ 2000 വരെയുള്ളവര്‍ക്ക് മേയ് മൂന്നിനും 2001 മുതല്‍ 2500 വരെയുള്ളവര്‍ക്ക് മേയ് നാലിനും ഹോസ്ദുര്‍ഗ് താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും. നിലവില്‍ പേരുള്‍പ്പെട്ട ഒറിജിനല്‍ റേഷന്‍ കാര്‍ഡുകള്‍, ടോക്കണ്‍, കാര്‍ഡിന്റെ വില എന്നിവ സഹിതം അപേക്ഷകര്‍ നേരിട്ട് ഹാജരാകണം. അന്നേദിവസം ഹാജരാകാത്ത ഈ നമ്പര്‍ പരിധിയിലുള്ള അപേക്ഷകര്‍ക്ക് മേയ് 15 നുശേഷം മാത്രമേ ഓഫീസില്‍നിന്നും കാര്‍ഡുകള്‍ വിതരണം ചെയ്യൂ. അംഗങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതിനായി നല്കിയ അപേക്ഷകള്‍ മുന്‍നിശ്ചയിച്ച തീയതികളില്‍ തന്നെ ചേര്‍ത്തുനല്‍കും.
