കുഷ്ഠരോഗ നിര്‍ണ്ണയക്യാമ്പയിന്‍ ഇടുക്കിജില്ലാതലഉദ്ഘാടനം ജില്ലാകലക്ടര്‍എച്ച്. ദിനേശന്റെ ക്യാമ്പ് ഓഫീസില്‍ഗൃഹസന്ദര്‍ശനം നടത്തിആരംഭിച്ചു. പദ്ധതിയുടെ ഉദ്ദേശംവിശദീകരിച്ച് പരിശോധന നടത്തിയാണ് ക്യാമ്പയിന്‍ ആരംഭിച്ചത്. ജില്ലാമെഡിക്കല്‍ഓഫീസര്‍ ഡോ.എന്‍. പ്രിയ, ലെപ്രസി നോഡല്‍ഓഫീസര്‍ഡോ. ജോബിന്‍ ജിജോസഫ്, ജില്ലാപ്രോഗ്രാംമാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജില്ലാആര്‍.സി.എച്ച്.ഓഫീസര്‍ഡോ. സുരേഷ്‌വര്‍ഗ്ഗീസ്എന്നിവരുടെ നേതൃത്വത്തില്‍ജില്ലാമെഡിക്കല്‍ഓഫീസിലെയുംആരോഗ്യകോരളത്തിലെയുംവാഴത്തോപ്പ് പി.എച്ച്.സിയിലെയുംഉദ്യോഗസ്ഥര്‍തുടങ്ങിയവര്‍സംബന്ധിച്ചു. ഏപ്രില്‍ 29 മുതല്‍മെയ് 12 വരെയാണ്ഇടുക്കിഉല്‍പ്പെടെ 6 ജില്ലകളില്‍കുഷ്ഠരോഗ നിര്‍ണ്ണയ ക്യാമ്പയിന്‍. ഒരുആശാപ്രവര്‍ത്തകയുംഒരു സന്നദ്ധ പ്രവര്‍ത്തകനുംഅടങ്ങുന്ന സംഘംജില്ലയിലെ മുഴുവന്‍ വീടുകളുംസന്ദര്‍ശിച്ച്കുഷ്ഠരോഗലക്ഷണങ്ങളെകുറിച്ച്‌ബോധവല്‍ക്കരണം നടത്തുകയുംരോഗമുണ്ടെങ്കില്‍കണ്ടെത്തുകയുമെന്നതാണ് പദ്ധതി. 2020ല്‍ ജില്ലകുഷ്ഠരോഗമുക്തമാക്കുകയാണ് ക്യാമ്പയിന്‍ ലക്ഷ്യം.