വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കിവരുന്ന ശരണബാല്യം പദ്ധതിയില്‍ പ്രവര്‍ത്തിക്കുവാന്‍ താത്പര്യമുള്ളവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ആറന്മുള മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റില്‍ ഈ മാസം ഏഴിന് രാവിലെ 11ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എം.എസ്.ഡബ്ല്യു/എം.സോഷേ്യാളജി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. 30 വയസ് കഴിയാന്‍ പാടില്ല. പത്തനംതിട്ട ജില്ലക്കാര്‍ക്ക് മുന്‍ഗണനയുണ്ട്. അഞ്ച് മാസത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ തിരിച്ചറിയല്‍ രേഖ, സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0468 2319998.
