കോഴിക്കോട് ജില്ലയിലെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ/ ഈഴവ/ ബില്ലവ/ തീയ്യ വിഭാഗത്തിൽപ്പെട്ട
വിമുക്തഭടൻമാർക്ക് സംവരണം ചെയ്ത ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ തസ്തികയിൽ 20000-45800 രൂപ ശമ്പള നിരക്കിൽ രണ്ട് താത്കാലിക ഒഴിവുണ്ട്. ലൈവ്സ്റ്റോക്ക് മാനേജ്മെന്റ് മുഖ്യവിഷയമായി വി.എച്ച്.എസ്.ഇ ആണ് യോഗ്യത. ഉദ്യോഗാർത്ഥികൾ 01.01.2019ന് 18-41 പ്രായപരിധിയിലുള്ളവരായിരിക്കണം (നിയമാനുസൃത വയസിളവ് ബാധകം). നിശ്ചിത യോഗ്യതയുള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 17നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.
