സർവെയും ഭൂരേഖയും വകുപ്പിനു കീഴിൽ കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ പ്രവർത്തിക്കുന്ന ആധുനിക സർവെ സ്‌കൂളിൽ ജൂലൈയിൽ ആരംഭിക്കുന്ന 52 ദിവസം പ്രവൃത്തി ദിനങ്ങളുള്ള ആധുനിക സർവെ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  ഇ.ടി.എസ്, ജി.പി.എസ്, ഓട്ടോലെവൽ, തിയോഡലൈറ്റ്, ലിസ്‌കാഡ്, ഓട്ടോകാഡ് എന്നിവയിലും ജി.ഐ.എസ് ൽ മാപ്പ് തയാറാക്കുന്നതടക്കമുള്ള ജോലികൾക്കുള്‌ള വിദഗ്ധ പരിശീലനവും നൽകും.
എസ്.എസ്.എൽ.സിയും ഐ.ടി.ഐ സർവെയർ/ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ/ വി.എച്ച്.സി സർവെ/ ചെയിൻ സർവെ ഇവയിലേതെങ്കിലും യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.  പ്രായപരിധി: ജനറൽ – 35, ഒ.ബി.സി – 38, എസ്.സി/എസ്.ടി – 40.
കോഴ്‌സ് ഫീസ് 15,000 രൂപ, കോഷൻ ഡെപ്പോസിറ്റ് 5,000 രൂപ എന്നിവ ഉൾപ്പെടെ 20,000 രൂപ അഡ്മിഷൻ സമയത്ത് നൽകണം.  അപേക്ഷാഫോമും പ്രോസ്‌പെക്ടസും www.dslr.kerala.gov.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം.  അപേക്ഷാഫീസ് 100 രൂപ.  അപേക്ഷ അയക്കേണ്ട വിലാസം – പ്രിൻസിപ്പൽ, മോഡേൺ സർവെ സ്‌കൂൾ, പറശ്ശിനിക്കടവ് പി.ഒ, ആന്തൂർ, കണ്ണൂർ, ഫോൺ – 0497 2700513.