അച്ചടി വകുപ്പിനു കീഴിലെ പതിനൊന്ന് പ്രസ്സുകളിലും, ഓരോ വർഷവുമുണ്ടാകുന്ന ഗ്രൂപ്പ് I&II ഗണത്തിൽപ്പെടുന്ന പാഴ്കടലാസുകൾ നീക്കം ചെയ്യാൻ ഇടനിലക്കാരെ ഒഴിവാക്കി പേപ്പർ മില്ലുകളുമായി നേരിട്ട് കരാറിലേർപ്പെടാൻ സർക്കാർ ആലോചിക്കുന്നു. ഇക്കാര്യത്തിൽ താൽപ്പര്യമുളള പേപ്പർമില്ലുടമകൾ അച്ചടി വകുപ്പ് ഡയറക്ടറുടെ കാര്യാലയവുമായി കത്ത് വഴിയോ നേരിട്ടോ ബന്ധപ്പെടണം. ഇമെയിൽ: dir.printing@kerala.gov.in ഫോൺ നമ്പർ: 0471 2331458
