അട്ടപ്പാടിയിലുളള മുഴുവന്‍ ആദിവാസികള്‍ക്കും ആധാര്‍ ലഭ്യമാക്കുക ലക്ഷ്യമിട്ട് തുടങ്ങിയ ‘സമ്പൂര്‍ണ്ണ ആധാര്‍ – അട്ടപ്പാടി ‘ പദ്ധതിയുടെ ആദ്യഘട്ട കാംപില്‍ മേലെ തുടുക്കി, താഴെ തുടുക്കി, ഗലസി, കടുകമണ്ണ, മേലെ ആനവായ്, താഴെ ആനവായ്, കിണറ്റുകര, മുരുഗുള, പാലപ്പട, കരിക്കുണ്ട് എന്നീ ആദിവാസി ഊരുകളില്‍ നിന്നായി 250 -പേര് പങ്കെടുത്തതില്‍ 112 പേര് ആധാര്‍ എടുത്തു. 63 പേര്‍ക്ക് ഇലക്ഷന് ഐ.ഡി കാര്‍ഡിനും 52 പേര്‍ക്ക് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനുമുളള സൗകര്യമൊരുക്കി. ഒറ്റപ്പാലം സബ് കളക്ടര്‍ ജറോമിക് ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ കെ.എസ്.ഐ.ടി.എം ജില്ലാ പ്രൊജക്ട് മാനേജര്‍, ഐ.ടി.ഡി.പി, ലീഡ് ബാങ്ക് (കാനറാ ബാങ്ക്) വനംവകുപ്പ്, പോലീസ് വകുപ്പ്, അഗളി സി.ഐ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ പുതൂര്‍, മണ്ണാര്‍ക്കാട് തഹസില്‍ദാര്‍, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍, തണ്ടര്‍ബോള്‍ട്ട് അക്ഷയ ജില്ലാ ഓഫീസ് സ്റ്റാഫ്, അക്ഷയ സംരംഭകര്‍, വാര്‍ഡ് മെമ്പര്‍ എന്നിവരുടെ സഹകരണത്തോടെയാണ് കാംപ് നടന്നത്.