എറണാകുളത്ത് സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഗസ്റ്റ് അധ്യാപക തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. കണ്‍സര്‍വേഷനില്‍ 55 ശതമാനത്തില്‍ കുറയാതെ ബിരുദാനന്തരബിരുദമാണ് യോഗ്യത.
ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ കെമിസ്ട്രിയില്‍ 55 ശതമാനത്തില്‍ കുറയാതെ ബിരുദാനന്തരബിരുദ യോഗ്യതയുള്ളവരേയും കണ്‍സര്‍വേഷനില്‍ പി.ജി. ഡിപ്ലോമയുള്ളവരേയും പരിഗണിക്കും. നെറ്റ്, പി.എച്ച്.ഡി, അധ്യാപന പരിചയം എന്നിവ അഭികാമ്യം.
ശമ്പളം പ്രതിദിനം 1500 രൂപ. പ്രായപരിധി 20-41 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 22ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട മേധാവിയില്‍ നിന്നുള്ള എന്‍.ഒ.സി. ഹാജരാക്കണം.