പത്തനംതിട്ട: റാന്നി ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട ട്രേഡില്‍ എന്‍ജിനീയറിംഗ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ എന്‍ടിസിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ഒരു മാസം പരമാവധി 24000 രൂപ വേതനം ലഭിക്കും.  താത്പര്യമുള്ളവര്‍  ഈ മാസം 26ന് രാവിലെ 10ന് ഐടിഐയില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ഹാജരാകണം. ഫോണ്‍: 04735 221085.