ഇടുക്കി: അനധികൃത പന്നിഫാമുകൾ അടച്ചു പൂട്ടുമെന്ന് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി ചെയർമാൻ ജസ്റ്റീസ് ദിനേശൻ എം.പിള്ള പറഞ്ഞു. ആവശ്യമെങ്കിൽ ഹൈക്കോടതിയുടെ സഹായം തേടുമെന്നും ചെയർമാൻ അറിയിച്ചു. മഴുവടി കോളനിയിലെ ഫാമുകൾ പരിശോധിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ജസ്റ്റിസ്
കഞ്ഞിക്കുഴി പഞ്ചായത്തിലെ മഴുവഴി പട്ടികവർഗ്ഗ കോളനിയിൽ അനധികൃത പന്നിഫാമുകൾ നടത്തുന്നത് കോളനിക്കാർക്ക് പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്ന് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റി ക്ക് പരാതി ലഭിച്ചിരുന്നു ഈ പരാതി പ്രകാരം അന്വേഷിക്കാനെത്തിയതായിരുന്നു ജസ്റ്റിസ് ദിനേശൻ എം. പിള്ള. നീയമപരമായ രേഖകൾ ഹാജരാക്കി അനുമതി നേടാത്ത ഫാമുകൾ എന്തായാലും അടച്ചു പൂട്ടുമെന്നും, ഇതിനായി അവശ്യമെങ്കിൽ ഹൈക്കോടതിയുടെ സഹായം തേടുമെന്നും പരിശോധനക്ക് ശേഷം അദ്ദേഹം പറഞ്ഞു.