അങ്കമാലി: കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പ് ഐ സി ഡി എസ് പ്രൊജക്റ്റ് അങ്കമാലി, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആഗസ്ത് 1 കൗമാരദിനം ആചരിച്ചു . ദിനാചരണം മഞ്ഞപ്ര ഗവ ഹൈസ്കൂളിൽ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ്പി.ടി .പോൾ ഉദ്ഘാടനം ചെയ്തു.

മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് ചെറിയാൻ തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത സുനിൽ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗ്രേസി റാഫേൽ, കെ.പി അയ്യപ്പൻ, എൽസി വർഗീസ്, പി ടി എ വൈസ് പ്രസിഡന്റ് കുമാരൻ, സ്കൂൾ പ്രിൻസിപ്പൽ ജാസ്മിൻ റോസ്, ഹെഡ് മിസ്ട്രസ് ബിന്ദു എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പ്രജനനാരോഗ്യം ആർത്തവ ശുചിത്വം എന്ന വിഷയത്തിൽ ക്ലാസെടുത്തു.