ശുചിത്വ അവബോധം, ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിനായി നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ശുചിത്വ പക്ഷാചരണത്തിന് തുടക്കം. കലക്ടറേറ്റ് പരിസരത്ത് നടന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പാലക്കാട് അസിസ്റ്റന്റ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു.

നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോഡിനേറ്റര്‍ എം. അനില്‍കുമാര്‍ ശുചിത്വ പ്രതിജ്ഞ ചൊല്ലികൊടുത്തു. പക്ഷാചരണകാലത്ത് ബോധവത്കരണ പരിപാടികള്‍, ജലാശയങ്ങളുടെ ശുചീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തും. വിദ്യാഭ്യാസ ഡയറക്ടറുടെ അസിസ്റ്റന്റ് യു. സായിഗിരി, കെ. വിനോദ് കുമാര്‍, കെ. സുകന്യ, സിന്താമണി എന്‍ . കര്‍പകം എന്നിവര്‍ സംബന്ധിച്ചു.