വയനാട് ജില്ലയിൽ 73 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 1347 കുടുംബങ്ങളിലെ 4,976 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. മാനന്തവാടി താലൂക്കിൽ 33, വൈത്തിരി താലൂക്കിൽ 26, സുൽത്താൻ ബത്തേരി താലൂക്കിൽ 14 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. വിവിധ വകുപ്പുകൾ, പൊലീസ്, ഫയർഫോഴ്സ്, സന്നദ്ധ സംഘടനകൾ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്.