ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ സംസ്ഥാന യുവശാസ്ത്ര പുരസ്കാരം പ്രഖ്യാപിച്ചു. ശാസ്ത്ര സാങ്കേതിക മേഖലകളില്‍ ശ്രദ്ധേയമായ ഗവേഷണ നേട്ടങ്ങള്‍ കൈവരിച്ച ആറ് ശാസ്ത്രജ്ഞര്‍ക്കാണ് പുരസ്കാരങ്ങള്‍.
ഡോ. വി.ബി. കിരണ്‍ കുമാര്‍ (അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് മാത്തമാറ്റിക്സ്, കുസാറ്റ്, കൊച്ചി). ഡോ. അജയ് വേണുഗോപാല്‍ (അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കെമിസ്ട്രി, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്യന്സ് & റിസര്‍ച്ച്, തിരുവനന്തപുരം). ഡോ. ശശിധരന് ബി.എസ് (സയന്റിസ്റ്റ്, സി.എസ്.റ്റി.ഡി, സി.എസ്.ഐ.ആര് -എന്‍.ഐ.ഐ.എസ്.റ്റി, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പി.ഒ, തിരുവനന്തപുരം). ഡോ. സുമോദ് എസ്.ജി (അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിസിക്സ്, സേക്രഡ് ഹാര്‍ട് കോളേജ്, കൊച്ചി). ഡോ. കുമാരവേല്‍.എസ് (അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് എന്‍.ഐ.റ്റി കോഴിക്കോട്). ഡോ. പ്രദീപന് പെരിയാട്ട്, (അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കെമിസ്ട്രി, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്).
ജേതാക്കള്‍ക്ക് 50,000 രൂപയുടെ ക്യാഷ് അവാര്‍ഡും മുഖ്യമന്ത്രിയുടെ സ്വര്‍ണമെഡലും തിരഞ്ഞെടുക്കപ്പെടുന്ന പ്രോജക്ടുകള്‍ക്കായി 50 ലക്ഷം രൂപ വരെ ധനസഹായവും ലഭിക്കും. കൂടാതെ ഒരു അന്തര്‍ദേശീയ ശാസ്ത്ര സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുളള യാത്രാ സഹായവും നല്‍കും. 2018 ജനുവരി 28ന് ഗവണ്മെന്റ് ബ്രണ്ണന്‍ കോളേജില്‍ നടക്കുന്ന സയന്‍സ് കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജേതാക്കള്‍ക്ക് പുരസ്കാരങ്ങള്‍ സമ്മാനിക്കും.