രാജ്യം 73-ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന അവസരത്തില്‍ സംസ്ഥാനം നേരിടുന്ന പ്രധാന വെല്ലുവിളി കാലാവസ്ഥാവ്യതിയാനം മൂലംമുണ്ടായ പ്രകൃതിക്ഷോഭങ്ങളാണെന്നും ഇത്തരം വെല്ലുവിളികളെ സര്‍ക്കാര്‍ അതിജീവിക്കുമെന്നും ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന സ്വാതന്ത്രദിനാഘോഷ പരിപാടിയില്‍ ദേശീയ പതാക ഉയര്‍ത്തി, പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആരോഗ്യ- തൊഴില്‍- കാര്‍ഷിക രംഗത്തെ പ്രതിസന്ധികള്‍ നാം ഗൗരവത്തോടെ കാണണമെന്നും വികസനത്തിന്റെ അളവുകോല്‍ നഗരവത്കരണം മാത്രമല്ലെന്നും മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ 70 ശതമാനം ഗ്രാമങ്ങള്‍ ആണെന്നും അവിടുത്തെ പ്രധാന ഉപജീവനമാര്‍ഗ്ഗമായ കാര്‍ഷികമേഖലയെ കാലാവസ്ഥാവ്യതിയാനത്തില്‍ സംഭവിക്കുന്ന വിലതകര്ച്ച, കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റം എന്നിവ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് മന്ത്രി സ്വാതന്ത്രദിന സന്ദേശത്തില്‍ പറഞ്ഞു. നൂതന സാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തില്‍ ആര്‍ട്ടിഫിഷ്യല്‍, ഇന്റലിജന്റ്സ് മെഷ്യന്ലേണിംഗ്, റോണോട്ടിക്സ്, ത്രീഡി പ്രിന്റിംഗ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകളുടെ കടന്നുകയറ്റമാണെന്നും ഇത്തരം നൂതന ആശയങ്ങള്‍ സ്വായത്തമാക്കാന്‍ യുവതലമുറ പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുജനങ്ങളുടെ സാമൂഹിക- സാമ്പത്തിക- പുരോഗമന- ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ നടപ്പാക്കി സംസ്ഥാനത്തിന്റെ സുസ്ഥിരവികസനമാണ് സര്‍ക്കാര്‍ ലക്ഷ്യം. നവകേരള മിഷനിലുള്‍പ്പെട്ട ആര്‍ദ്രം, ലൈഫ,് ഹരിത കേരളം, പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നീ മിഷനുകള്‍ സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റിയതായും മന്ത്രി പറഞ്ഞു. ആശുപത്രികള്‍ രോഗി സൗഹൃദവും, പൊതുവിദ്യാലയങ്ങളില്‍ മികച്ച പ്രവേശനവും ഉറപ്പാക്കി. ലൈഫ് മിഷന് പദ്ധതിയിലൂടെ ഭൂരഹിതരായ 1.3 ലക്ഷം ആളുകള്‍ക്ക് സ്വന്തമായി വീട് നിര്‍മ്മിച്ചു നല്കി. ലൈഫ് മിഷന്റെ രണ്ട്, മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്തെ 4.32 ലക്ഷം പേരാണ് പദ്ധതി ഗുണഭോക്താക്കളാവുക. ശുചിത്വ- മാലിന്യ സംസ്കരണം, മണ്ണ്-ജല സംരക്ഷണം, ജൈവകൃഷി രീതിക്ക് ഊന്നല്‍ നല്കുന്ന ഹരിത കേരള മിഷന് എന്നിവ മികച്ച പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കുന്നത്.
ജലവിഭവ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2021 ഓടെ എല്ലാ വീടുകളിലും പൈപ്പ്ലൈന് കുടിവെള്ളം ഉറപ്പാക്കുക എന്ന ലക്ഷ്യത്തിനായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. നിലവില്‍ വകുപ്പ് 24 ലക്ഷം കുടുംബങ്ങള്‍ക്കാണ് കുടിവെള്ളം എത്തിക്കുന്നത്. പദ്ധതി നടപ്പാകുന്നതോടെ സംസ്ഥാനത്തെ 60 ലക്ഷം വീടുകളിലേക്ക് പൈപ്പ്ലൈന് കുടിവെള്ളം ലഭിക്കും. പരിപാടിയില്‍ എം.പിമാരായ വി.കെ ശ്രീകണ്ഠന്, രമ്യ ഹരിദാസ,് ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി, ജില്ലാ കളക്ടര്‍ ഡി.ബാലമുരളി, ജില്ലാ പോലീസ് മേധാവി ശിവവിക്രം, എ.ഡി.എം ടി.വിജയന്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
പരേഡ് വിജയികള്‍
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന പരേഡില്‍ കെ.എ.പി് രണ്ടാം ബെറ്റാലിയന് പാലക്കാട് ഒന്നാം സ്ഥാനവും ജില്ല ആര്മ്ഡ്് റിസര്‍വ് രണ്ടാം സ്ഥാനവും നേടി. അണ് ആര്‍മ്ഡ് വിഭാഗത്തില്‍ കേരള എക്സൈസ് ഒന്നാം സ്ഥാനവും കേരള ഫോറസ്റ്റ് വനിതാവിഭാഗത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു. എന്‍.സി.സി സീനിയര്‍ വിഭാഗത്തില്‍ പാലക്കാട് ഗവ.പോളിടെക്നിക് കോളെജ് ഒന്നാം സ്ഥാനവും മേഴ്സി കോളേജ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് വിഭാഗത്തില്‍ ഗവ. മോയന്‍സ് ഗേള്‍സ് ജി.എച്ച.്എസ.്എസ് ഒന്നാം സ്ഥാനവും ബി.ഇ.എം എച്ച്.എസ്.എസിന് രണ്ടാം സ്ഥാനവും ലഭിച്ചു. ഗൈഡ്സ് വിഭാഗത്തില്‍ ബി.ഇ.എം.എച്ച്.എസ്.എസ് ഒന്നാംസ്ഥാനവും ഗവ. മോയന്‍സ് ജി.എച്ച.്എസ.്എസ് രണ്ടാം സ്ഥാനവും നേടി. സ്കൗട്ട് വിഭാഗത്തില്‍ ബി.ഇ.എം.എച്ച്.എസ്.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ബാന്‍ഡ് വിഭാഗത്തില്‍ പാലക്കാട് കെ.എ.പി സെക്കന്റ് ബറ്റാലിയന് ഒന്നാം സ്ഥാനവും ജില്ലാ ആര്മ്ഡ്് റിസര്‍വ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. റിസര്‍വ്വ ഇന്‍സ്പെക്ടര്‍ എസ്.മധു കമാഡര്‍ ആയ പരേഡില്‍ ജില്ലാ സായുധ സേന, പാലക്കാട് ലോക്കല്‍ പോലീസ,് വനിതാ പോലീസ് സേന, കേരള ഫോറസ്റ്റ്, കേരള ഹോം ഗാര്‍ഡ്, വാളയാര്‍ ഫോറസ്റ്റ് സ്കൂള്‍ ട്രെയിങ് സെന്റര്‍. എന്‍.സി.സി സീനിയര്‍ ബോയ്സ്-ഗേള്‍സ് സ്കൗട്ട് ആന്‍ഡ് ഗൈഡ്, സ്റ്റുഡന്റ് പോലീസ് എന്നിവര്‍ പങ്കെടുത്തു.

പതാക നിധി: കൂടുതല്‍ തുക സമാഹരിച്ചവര്‍ക്ക് ട്രോഫി നല്കി
ജില്ലാ സൈനിക ക്ഷേമ ഓഫീസിനു കീഴിലുള്ള പതാക നിധിയിലേക്ക് 2018 വര്‍ഷത്തില്‍ ജില്ലയില്‍ കൂടുതല്‍ തുക സമാഹരിച്ച ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനുള്ള റോളിംഗ് ട്രോഫി മന്ത്രി കെ കൃഷ്ണന്‍കുട്ടി അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് കെ.സലീമിന് കൈമാറി. ജില്ലയില്‍ നിന്നും കൂടുതല്‍ തുക സമാഹരിച്ച വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള റോളിംഗ് ട്രോഫി തച്ചമ്പാറ ജി.വി.എച്ച്.എസ് സ്കൂളിന് ലഭിച്ചു. സായുധ സേന പതാക ദിനത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്റ്റാമ്പ് വില്പനയിലൂടെ സമാഹരിച്ച തുക യുദ്ധത്തില്‍ യുദ്ധസമാന സാഹചര്യത്തില്‍ മരണപ്പെടുകയും മുറിവേല്‍ക്കുകയും ചെയ്യുന്ന സൈനികര്‍, വിമുക്തഭടന്മാര്, അവരുടെ ആശ്രിതര്‍ എന്നിവരുടെ ക്ഷേമ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുക.