കോതമംഗലം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റെ ഭാഗമായി കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂളില്‍ സജ്ജീകരിച്ച ഹൈടെക് ക്ലാസ്റൂം കുട്ടികള്‍ക്കായ് സമര്‍പ്പിച്ചു.
സ്ക്കൂളിന് ലഭിച്ച ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഉപയോഗപെടുത്തിയാണ് സ്മാര്‍ട്ട് ക്ലാസ്റൂം സജ്ജീകരിച്ചത്. ഇതിന്‍റെ ഉദ്ഘാടനം നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവി നിര്‍വഹിച്ചു. ഇതോടൊപ്പം നിര്‍ധനരായ കുട്ടികളെ സഹായിക്കുന്നതിനു വേണ്ടി രൂപീകരിച്ച സ്നേഹനിധി ഫണ്ട് ശേഖരണവും ആരംഭിച്ചു
. പി.ടി.എ പ്രസിഡന്‍റ് അബു വട്ടപ്പാറ അധ്യക്ഷനായി. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ കോട്ടപറബില്‍ ,വാര്‍ഡ് മെംബര്‍ ആസിയ അലിയാര്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് സൈനബ എ.കെ തുടങ്ങിയവര്‍ സംസാരിച്ചു. അധ്യാപകരായ ടി.എ അബൂബക്കര്‍,,ബൈജു രാമകൃഷ്ണന്‍, അബൂബക്കര്‍ പി.കെ ശോശാമ്മ, പി.ടി.എ വൈസ്പ്രസിഡന്‍റ് സോമന്‍ നായര്‍, മാതൃസംഗമം ചെയര്‍ പേഴ്സണ്‍ ഉമ ഗോപിനാഥ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.