അങ്കമാലി:മൂക്കന്നൂര്‍, തുറവൂര്‍ പഞ്ചായത്തുകളെ അതിരിടുന്ന ആറാട്ട്പുഴ ജലാശയം സംരക്ഷിക്കുന്നതിന് സമഗ്രപദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി ആറാട്ട്പുഴ അളന്ന് അതിരുകള്‍ കല്ലിട്ട് തിരിക്കല്‍ ആരംഭിച്ചു. കാളാര്‍കുഴി നീര്‍പ്പാലത്തിന് സമീപം റോജി എം.ജോണ്‍ എം. എല്‍. എ. സര്‍വ്വേ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോള്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ടി. എം. വര്‍ഗീസ് പദ്ധതി അവതരിപ്പിച്ചു. മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയരാധാകൃഷ്ണന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യര്‍, തുറവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സില്‍വി ബൈജു, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജോസഫ് പാറേക്കാട്ടില്‍, ഗ്രേയ്സി റാഫേല്‍, ലീലാമ്മ പോള്‍, കെ. വി. ബിബീഷ്, കെ. പി. അയ്യപ്പന്, എം. എം.ജെയ്സണ്‍ അംഗങ്ങളായ എല്‍സി വര്‍ഗീസ്, ഏലിയാസ് കെ. തരിയന്‍, ജോസ് മാടശ്ശേരി, മോളി വിന്‍സെന്റ്, ടെസ്സി പോളി, ടി. ടി. പൗലോസ്, ലിസി മാത്യു, റെന്നി ജോസ്, എ. സി. പൗലോസ്, വി. സി. കുമാരന്, ചെറുകിട ജലസേചന വകുപ്പ് അസി. എഞ്ചിനീയര്‍ അജ്മല്‍, തുറവൂര്‍ സഹകരണബാങ്ക് പ്രസിഡന്റ് ബി. വി. ജോസ്, മൂക്കന്നൂര്‍ സഹകരണബാങ്ക് വൈസ് പ്രസിഡന്റ് പി. എല്‍. ഡേവീസ് വിവിധ സംഘടനനേതാക്കളായ എം. പി. ദേവസി, ബി. വി. അഗസ്റ്റിന്, എം. സി. പാപ്പച്ചന്, കെ. പി. റാഫേല്‍, എം. കെ. ജോയ് എന്നിവര്‍ പ്രസംഗിച്ചു.
മൂക്കന്നൂര്‍ പഞ്ചായത്തിലെ എത്തളിച്ചിറ, പറമ്പിച്ചിറ എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച് മൂന്ന് തോട്ടില്‍ മാഞ്ഞാലിത്തോടുമായി സംഗമിക്കുന്ന ആറാട്ട് പുഴയ്ക്ക് 8 കിലോമീറ്റര്‍ നീളമുണ്ട്. മാഞ്ഞാലിത്തോടിന്റെ പ്രധാന കൈവഴിയാണ്.
ആരംഭത്തിലുളള 2 കിലോമീറ്ററിലും അവസാനത്തെ 2 കിലോമീറ്ററിലും 3 മീറ്റര്‍ വീതിയാണ് തോടിനുളളത്. കാളാര്‍കുഴി മുതല്‍ കീഴോട്ടുളള 3 കിലോമീറ്റര്‍ ഭാഗത്ത് 6 മീറ്റര്‍ മുതല്‍ 36 മീറ്റര്‍ വരെ വീതിയുണ്ട്. അങ്കമാലി പട്ടണത്തോട് ചേര്‍ന്ന് കിടക്കുന്ന ഈ ജലാശയം വര്‍ഷങ്ങളായി സംരക്ഷിക്കപ്പെടാതെ കിടക്കുകയാണ്. അടിത്തട്ടില്‍ ചെളി നിറഞ്ഞു. 2 മീറ്ററോളം ഉയരത്തിലാണ് ചെളി. പുഴയുടെ ഇരുവശങ്ങളും കയ്യേറിയിട്ടുണ്ട്.
ദേശീയ തൊഴിലുറപ്പ് പദ്ധതി ഫണ്ട്, സംസ്ഥാന ജലസേചന വകുപ്പിന്റെ ഫണ്ട്, ത്രിതല പഞ്ചായത്തുകളുടെ വികസന ഫണ്ടുകള്‍ എന്നിവ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പിലാക്കുക. പദ്ധതി രൂപീകരണത്തിനും നിര്‍വ്വഹണത്തിനുമായി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കേന്ദ്രമായി ത്രിതല പഞ്ചായത്ത് പ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രോജക്റ്റ് കമ്മിററി രൂപീകരിച്ചിട്ടുണ്ട്.
ആറാട്ട്പുഴ അളന്ന് തിട്ടപ്പെടുത്തുന്നതിനും അതിരുകള്‍ കല്ലിട്ട് തിരിക്കുന്നതിനും പ്രാഥമിക പദ്ധതി രൂപീകരണത്തിനുമായി ജലവിഭവ വകുപ്പ് 2,90,000 രൂപ അനുവദിച്ചിട്ടുണ്ട്. അളന്ന് തിരിക്കല്‍ പൂര്‍ത്തിയാക്കുന്നതോടെ ത്രിതല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചെളി നീക്കല്‍ ആരംഭിക്കും.
ഫോട്ടോ:ആറാട്ടുപുഴ സമഗ്ര വികസന പദ്ധതിയുടെ മുന്നോടിയായി അതിരുകള്‍ കല്ലിട്ട് തിരിക്കല്‍ സര്‍വ്വേ റോജി എം. ജോണ്‍ എം. എല്‍. എ ഉദ്ഘാടനം ചെയ്യുന്നു. പി.ടി. പോള്‍, വത്സ സേവ്യര്‍, ജയരാധാകൃഷ്ണന് സില്‍വി ബൈജു എന്നിവര്‍ സമീപം