കൊച്ചി – സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡിന്റെ ഇടപ്പള്ളിയിലെ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ സെപ്തംബര്‍ ഒന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. റെയില്‍വെ സ്റ്റേഷന്, ലുലു മാള്‍, അമൃത ആശുപത്രി എന്നിവയ്ക്ക് സമീപമാണ് ഹോസ്റ്റല്‍. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപവനങ്ങളിലെ സ്ത്രീ ജീവനക്കാര്‍ക്കും വിദ്യാര്‍ത്ഥിനികള്‍ക്കും പ്രവേശനം നല്‍കും. താല്പര്യമുള്ളവര് പനമ്പിള്ളി നഗറിലെ എറണാകുളം ഡിവിഷന് എക്സിക്യുട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 04842314179
