ഗാന്ധിജയന്തി വാരാഘോഷം ജില്ലാതല ഉദ്്ഘാടന വേദിയില്‍ നടന്ന പരിസ്ഥിതി സംരക്ഷണ പ്രക്രിയയിലെ മുഖ്യ പങ്കാളികളും ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്നവരുമായ കുപ്പ പെറുക്കല്‍ മുതല്‍ മാലിന്യസംസ്കരണ പ്രവൃത്തികളില്‍ വരെ ഏര്‍പ്പെട്ടിട്ടുള്ള അദൃശ്യ പരിസ്ഥിതി സംരക്ഷകരുടെ പ്രാധാന്യം എടുത്തുകാട്ടുന്ന ‘പ്രണവും സൈക്കിളും’ ഡോക്യുഫിക്ഷന് പ്രദര്‍ശനം ശ്രദ്ധേയമായി.
പ്രണവും സൈക്കിളും എന്ന ഡോക്യുഫിക്ഷനില്‍ അഭിനയിച്ച ശിവ അനൂപിന് ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി എന്നിവര്‍ ചേര്‍ന്ന് ഉപഹാരം നല്കി.

ശുചിത്വ മിഷന്റെയും ഹരിതകേരളം മിഷന്റെയും സഹകരണത്തോടെ ‘എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ എന്ന സന്ദേശം ഉയര്‍ത്തി കേരള സ്ക്രാപ്പ് മെര്‍ച്ചന്റസ് അസോസിയേഷനാണ് ചിത്രം തയ്യാറാക്കിയത്.