ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് മലയാള അക്ഷരമാല ക്രമത്തിലാണ് ക്രമീകരിക്കേണ്ടത്. ഒറ്റപ്പാലം നഗരസഭയിലെ വാര്‍ഡ് മൂന്നിലെ വരോട് യു.പി സ്കൂള്‍, പുതിയ കെട്ടിടത്തിലും, ഷൊര്‍ണ്ണൂര്‍ നഗരസഭയിലെ വാര്‍ഡ് 11 ലെ കാരക്കാട് എല്‍.പി സ്കൂള്‍ കാരക്കാട്, തത്തംകോട് ബൂത്തുകളിലാണ് പോളിംഗ് നടക്കുക. ഒറ്റപ്പാലം-ഷൊര്‍ണ്ണൂര്‍ നഗരസഭാ കൗണ്‍സില്‍ ഹാളാണ് പോളിംഗ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രം. ഒറ്റപ്പാലം-ഷൊര്‍ണ്ണൂര്‍ നഗരസഭാ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരുടെ റൂമായിരിക്കും സ്ട്രോങ് റൂമായി സജ്ജമാക്കുന്നത്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ഇ.വി.എം പരിശീലനം ഉറപ്പാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മാതൃക പെരുമാറ്റ ചട്ടം സംബന്ധിച്ച സംശയങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തില്‍ രേഖാമൂലം അറിയിച്ച് അത് സംബന്ധിച്ച വ്യക്തമായ വിവരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ലഭ്യമാക്കുമെന്ന് യോഗത്തില്‍ അറിയിച്ചു. റിട്ടേണിംഗ് ഓഫീസര്‍/ അസി.റിട്ടേണിംഗ് ഓഫീസര്‍മാര്‍ സംയുക്തമായി വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്ന് യോഗത്തില്‍ നിര്‍ദ്ദേശിച്ചു. മാതൃക പെരുമാറ്റച്ചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ ഫല്‍ക്സുകള്‍, ബാനറുകള്‍, സ്ഥാപിക്കല്‍ ഒഴിവാക്കണം. വോട്ടെടുപ്പ് ദിനത്തില്‍
ഓരോ മണിക്കുറിലും പോള്‍ ചെയ്ത വോട്ടര്‍മാരുടെ എണ്ണം, പോളിംഗ് ശതമാനം എന്നിവ ശേഖരിച്ച് വരണാധികാരി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തില്‍ അറിയിക്കുകയും കമ്മീഷന്റെ സോഫ്റ്റ് വെയറില്‍ എന്‍ട്രി ചെയണം. എന്‍.ഐ.സി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന് യോഗത്തില്‍ ഒറ്റപ്പാലം-ഷൊര്‍ണ്ണൂര്‍ നഗരസഭാ ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.