തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രോഗനിദാന, പഞ്ചകർമ്മ വകുപ്പുകളിൽ കരാറടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ 20ന് രണ്ടു മണിക്ക് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടത്തും.  പഞ്ചകർമ്മ വകുപ്പിലെ തസ്തിക ഭിന്നശേഷിക്കാർക്കായി സംവരണം ചെയ്തിട്ടുള്ളതാണ്.

ഭിന്നശേഷിക്കാരുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിക്കും.  ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തര ബിരുദമാണ് യോഗ്യത.  വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്ന് 1.30ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാകണം.

ആയുർവേദ കോളേജിൽ റിസർച്ച് ഫെല്ലോ
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ശാലാക്യതന്ത്ര വകുപ്പിൽ ഓണറേറിയം അടിസ്ഥാനത്തിൽ റിസർച്ച് ഫെല്ലോയെ നിയമിക്കുന്നതിന് 20ന് മൂന്ന് മണിക്ക് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.  അപേക്ഷകർ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.  വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്ന് 2.30ന് പ്രിൻസിപ്പാളിന്റെ ഓഫീസിൽ ഹാജരാകണം.