പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ തിരുവനന്തപുരം ജില്ലയിലെ പ്രവാസികൾക്ക് വേണ്ടി നടത്തുന്ന സിറ്റിംഗ് 28ന് രാവിലെ 11ന് തൈക്കാട്, സർക്കാർ അതിഥി മന്ദിരത്തിൽ നടക്കും. ചെയർപേഴ്‌സൺ ജസ്റ്റിസ് പി.ഡി.രാജൻ അദ്ധ്യക്ഷത വഹിക്കും. പ്രവാസി ഭാരതീയർ (കേരളീയർ) കമ്മീഷൻ, നോർക്ക സെന്റർ, തൈക്കാട് പി.ഒ., തിരുവനന്തപുരം-14 എന്ന വിലാസത്തിലോ  nricommission@kerala.gov.insecycomsn.nri@kerla.gov.in  എന്നീ ഇ-മെയിൽ വിലാസങ്ങളിലോ പരാതികൾ അയയ്ക്കാം.