വികാസ് ഭവനിൽ പ്രവർത്തിച്ചിരുന്ന ലീഗൽ മെട്രോളജി കൺട്രോളർ ഓഫീസും കൈമനത്ത് പ്രവർത്തിച്ചിരുന്ന ദക്ഷിണ മേഖല ഡെപ്യൂട്ടി കൺട്രോളർ, തിരുവനന്തപുരം അസിസ്റ്റന്റ് കൺട്രോളർ, ഫ്‌ളൈയിംഗ് സ്‌ക്വാഡ് അസിസ്റ്റന്റ് കൺട്രോളർ, സീനിയർ ഇൻസ്‌പെക്ടർ, ഇൻസ്‌പെക്ടർ (സർക്കിൾ-2) എന്നീ ഓഫീസുകളും പട്ടത്തെ ലീഗൽ മെട്രോളജി ഹെഡ് ക്വാർട്ടേഴ്‌സ് & ലബോറട്ടറി കോംപ്ലക്‌സിലേയ്ക്ക് (ലീഗൽ മെട്രോളജി ഭവൻ) മാറ്റി പ്രവർത്തനം ആരംഭിച്ചതായി ലീഗൽ മെട്രോളജി കൺട്രോളർ അറിയിച്ചു.

വിലാസം: വൃന്ദാവൻ ഗാർഡൻസ്, ഇ.പി.എഫ് ഓഫീസിനു സമീപം, പട്ടം പാലസ്.പി.ഒ, തിരുവനന്തപുരം- 695004. ടോൾ ഫ്രീ നമ്പർ: 1800 4254 835. ഇ-മെയിൽ:  clm.lmd@kerala.gov.in.