സംസ്ഥാന പുരാരേഖാ വകുപ്പ് നടപ്പിലാക്കുന്ന ‘ചരിത്ര രേഖകളുടെ ശാസ്ത്രീയ ക്രമീകരണം’ എന്ന പദ്ധതിയിലേയ്ക്ക് പ്രോജക്ട് ട്രെയിനികളെയും ലാസ്‌കർമാരെയും തിരഞ്ഞെടുക്കുന്നു.

പ്രോജക്ട് ട്രെയിനി വിഭാഗത്തിൽ അപേക്ഷിക്കുന്നതിന് അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഹിസ്റ്ററി, സാംസ്‌കാരിക പൈതൃക പഠനം എന്നീ വിഷയങ്ങളിൽ ഏതിലെങ്കിലുമുളള മാസ്റ്റർ ബിരുദം/മാനുസ്‌ക്രിപ്‌റ്റോളജി/ആർക്കൈവൽ സ്റ്റഡീസിലുളള പി.ജി.ഡിപ്ലോമയും മുൻപരിചയവുമാണ് യോഗ്യത.

ലാസ്‌കർ വിഭാഗത്തിൽ ഏഴാം ക്ലാസ്സ് പാസ് യോഗ്യതയും മുൻപരിചയവും വേണം. അപേക്ഷ വിശദമായ ബയോഡാറ്റ സഹിതം ഡയറക്ടർ, സംസ്ഥാന പുരാരേഖാ വകുപ്പ്, ഡയറക്ടറുടെ കാര്യാലയം, നളന്ദ, തിരുവനന്തപുരം-3 എന്ന വിലാസത്തിൽ മാർച്ച് 11ന് വൈകിട്ട് അഞ്ചിനു മുമ്പ് ലഭ്യമാക്കണം. ഫോൺ: 9495871627 (ആർ. അശോക് കുമാർ, ആർക്കിവിസ്റ്റ്).