ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയിലെ പാലിയേറ്റീവ് കെയര്‍ പദ്ധതിയിലേക്ക് സ്റ്റാഫ് നഴ്സ്, ഫിസിയോതെറാപ്പിസ്റ്റ് തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്സ് തസ്തികക്ക് ജി.എന്‍.എം/ബി.എസ്.സി നഴ്സിംഗ്, കേരളാ നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്, ഗവ.അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും 45 ദിവസത്തില്‍ കുറയാതെയുള്ള ബി.സി.സി.പി.എന്‍ കോഴ്സ് എന്നിവയാണ് യോഗ്യത. ശമ്പളം 13, 900 രൂപ. ഫിസിയോതെറാപ്പിസ്റ്റ് തസ്തികയ്ക്ക് ഫിസിയോതെറാപ്പിയില്‍ ബിരുദം (ബി.പി.റ്റി) മൂന്ന് വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ശമ്പളം 16,980 രൂപ. പ്രായം 2018 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത അപേക്ഷാഫോമിനൊപ്പം വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, രജിസ്ട്രേഷന് എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഈ മാസം 14ന് രാവിലെ 11 മണിക്ക് മുമ്പായി കുയിലിമല സിവില്‍സ്റ്റേഷനു സമീപമുള്ള എന്‍.എച്ച്.എം (ആരോഗ്യകേരളം) ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജരുടെ കാര്യാലയത്തില്‍ നേരിട്ടോ, രജിസ്റ്റേര്‍ഡ് /സ്പീഡ് പോസ്റ്റ് വഴിയോ ലഭ്യമാക്കണം. വൈകിവരുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 04862 232221.
