എറണാകുളം : ലോക്ക് ഡൗൺ മൂലം ഒൻപത് മാസം പ്രായമായ കുഞ്ഞിന് ബേബി ഫുഡ് ഇല്ലെന്ന അതിഥി തൊഴിലാളിയുടെ പരാതിക്ക് പരിഹാരം കണ്ടെത്തി ജില്ലാ ലേബർ ഓഫീസ്. ശ്രീനഗർ സ്വദേശിയായ ഹിലാൽ അഹമ്മദായിരുന്നു ലേബർ ഓഫീസിലെ കോൾ സെന്ററിൽ വ്യാഴാഴ്ച്ച വൈകുന്നേരം പരാതി വിളിച്ചറിയിച്ചത്. കൊച്ചി രണ്ടാം സർക്കിൾ അസിസ്റ്റന്റ് ലേബർ ഓഫീസർ കെ.വി. ഹരികുമാർ വെള്ളിയാഴ്ച്ച രാവിലെ 7.30 ന് ബേബി ഫുഡ് എത്തിച്ച് നൽകി. ഫോർട്ട് കൊച്ചിയിലാണ് ഹിലാൽ അഹമ്മദും താമസിക്കുന്നത്.