എറണാകുളം – കോവിഡ് സമാശ്വാസ പ്രവര്‍ത്തനത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവാഹ വാര്‍ഷിക ദിനത്തില്‍ ഒരു ലക്ഷം രൂപ സംഭാവന നല്കി പ്രൊഫസര്‍ ദമ്പതികള്‍.
മഹാരാജാസ് കോളേജിന്റെ മുന്‍ പ്രിന്‍സിപ്പല്‍മാര്‍ കൂടിയായ പ്രൊഫ. എം.കെ. പ്രസാദും പ്രൊഫ. ഷെര്‍ളി ചന്ദ്രനുമാണ് 58-ാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
ഗിരിനഗറിലെ പ്രൊഫ. പ്രസാദിന്റെ വസതിയിലെത്തി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ ചെക്ക് സ്വീകരിച്ചു.