തിരുവനന്തപുരത്ത് ശ്രീ ചിത്തിരതിരുനാള്‍ സ്മാരക പ്രഭാഷണത്തിനെത്തിയ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു തലസ്ഥാനത്ത് നിന്ന് മടങ്ങി. വൈകിട്ട് 5.00 ന് എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ ഗവര്‍ണര്‍ പി. സദാശിവത്തിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. മന്ത്രി ഡോ. കെ.ടി. ജലീല്‍, മേയര്‍ അഡ്വ. വി.കെ. പ്രശാന്ത്, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്കാണ് ഉപരാഷ്ട്രപതി പോയത്. ഇന്ന് (ഫെബ്രുവരി 17) കോഴിക്കോട്ടെ ചടങ്ങുകളില്‍ പങ്കെടുത്തശേഷം അദ്ദേഹം ഉച്ചയ്ക്ക് ഒരുമണിയോടെ ദല്‍ഹിയിലേക്ക് തിരിക്കും.
പി.എന്‍.എക്സ്.615/18
