കോട്ടയം, പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറെ തിരഞ്ഞെടുക്കുന്നതിലേയ്ക്കായി ഫെബ്രുവരി 26ന് രാവിലെ 10ന് ഇന്റര്‍വ്യൂ നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം/എന്‍.എ.സിയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം/മെക്കാനിക്കല്‍ ഡിപ്ലോമ/ഡിഗ്രിയുമാണ് യോഗ്യത. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത ദിവസം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2551062
