വിളപ്പില്‍ പഞ്ചായത്തിലെ നൂലിയോട് വാര്‍ഡില്‍ മാര്‍ച്ച് ഒന്നിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ പോളിംഗ് ബൂത്തുകളായി നിശ്ചയിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് ഫെബ്രുവരി 27, 28 ദിവസങ്ങളില്‍ ജില്ലാ കളക്ടര്‍ ഡോ. കെ. വാസുകി അവധി പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് ദിനത്തില്‍ വാര്‍ഡിലെ സര്‍ക്കാര്‍ അര്‍ധ സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പ്രാദേശികാവധിയായിരിക്കും. കൂടാതെ തെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡില്‍ ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് ഒന്ന് വരെ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയതായും കളക്ടര്‍ അറിയിച്ചു.