അങ്കമാലി: സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ അങ്കമാലി ബ്ലോക്ക് തല ഉദ്ഘാടനം തുറവൂരില്‍ റോജി എം. ജോണ്‍ എം. എല്‍. എ. നിര്‍വ്വഹിച്ചു,
തുറവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. വൈ. വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോള്‍ മുഖ്യപ്രഭാഷണം നടത്തി.
സമഗ്ര പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി ഓണത്തിന് വിഷരഹിത പച്ചക്കറികള്‍ ലഭ്യമാക്കുന്നതിനായി ആവിഷ്‌കരിച്ചിട്ടുള്ള ഓണത്തിന് ഒരുമുറം പച്ചക്കറി പദ്ധതിയില്‍ ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിലും നഗരസഭ പ്രദേശത്തും വീട്ടുവളപ്പുകളില്‍ നട്ട് പിടിക്കുന്നതിനായി അറുപതിനായിരം പാക്കറ്റ് വിത്തുകള്‍ സൗജന്യമായി നല്‍കും. കേരള വെജിറ്റബിള്‍ ആൻ്റ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ഫാമുകളില്‍ തയ്യാറാക്കിയ അത്യുല്‍പ്പാദന ശേഷിയുള്ള വെണ്ട, വഴുതന, പയര്‍, ചീര, കുമ്പളം, മുളക്, തുടങ്ങിയ വിത്തുകളാണ് വിതരണം ചെയ്യുന്നത്.