പാങ്ങോട് പഞ്ചായത്തിൽ ഉൾപ്പെടുന്ന കണ്ണമ്പാറ-വി.കെ പൊയ്‌ക കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം ഡി.കെ.മുരളി എം.എൽ.എ നിർവഹിച്ചു. കക്ഷിരാഷ്ട്രീയം മറന്ന് ഗ്രാമങ്ങളിൽ വികസനം എത്തിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് എംഎൽഎ പറഞ്ഞു.

എം. എൽ. എ യുടെ  ആസ്തി വികസന ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.
പാങ്ങോട് പഞ്ചായത്ത് പ്രസിഡൻറ് എസ്.ഗീത, ജില്ലാ പഞ്ചായത്ത് എസ്.എം റാസി,  ഗ്രാമപഞ്ചായത്ത് അംഗം കെ.അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.പ്രഭാകരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.