ഇടുക്കി: ഹൈടെക് പട്ടിക വര്‍ഗ്ഗ കോളനിയായി മാറിയ കട്ടപ്പന നഗരസഭ ഇരുപത്തിരണ്ടാം വാര്‍ഡിലെ അമ്പലക്കവല എസ് ടി കോളനി കൂടുതല്‍  മുഖം മിനുക്കി.വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി കോളനിയിലെ 12 കുടുംബങ്ങളുടെയും മുറ്റത്ത് തറയോട് വിരിച്ചു.നഗരസഭയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മാണ ജോലികള്‍ നടത്തിയത്. നാളുകള്‍ക്ക് മുമ്പ്  കോളനിയിലെ വഴികളും സമാനരീതിയില്‍ തറയോട് വിരിച്ച് മനോഹരമാക്കിയിരുന്നു.പദ്ധതി പൂര്‍ത്തീകരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങ് നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആറ്റ്ലി പി ജോണ്‍ ഉദ്ഘാടനം ചെയ്തു.
നഗരസഭ കൗണ്‍സിലര്‍ ഗിരീഷ് മാലിയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പട്ടിക വര്‍ഗ്ഗ വകുപ്പ് ഓഫീസര്‍ സുനീഷ് പി വൈ, സി ഡി എസ് വൈസ് ചെയര്‍ പേഴ്സണ്‍ ഷൈനി ജിജി, സി മാരിമുത്തു, എ ഡി എസ് പ്രസിഡന്റ്  രജനി സലി, ആശാ വര്‍ക്കര്‍ രാധാമണി ഗോപി തുടങ്ങിയവര്‍ പങ്കെടുത്തു. പട്ടികവര്‍ഗ്ഗ വകുപ്പ് എസ് ടി  കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഭക്ഷ്യധാധ്യ കിറ്റുകളുടെ  വിതരണവും ചടങ്ങില്‍ സംഘടിപ്പിച്ചു.
ഇതിനോടകം നഗരസഭയുടെ നേതൃത്വത്തില്‍  വിവിധങ്ങളായ വികസന പ്രവര്‍ത്തനങ്ങള്‍ കോളനിയില്‍ നടത്തി കഴിഞ്ഞു. കുടുംബങ്ങള്‍ക്ക് കുടിവെള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. 12 വീടുകളിലും മാലിന്യ സംസ്‌ക്കരണത്തിനായി 6 അടി താഴ്ച്ചയില്‍ മാലിന്യക്കുഴികള്‍ നിര്‍മ്മിച്ച് നല്‍കി.5 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച സാംസ്‌ക്കാരിക നിലയവും  സോളാര്‍ മിനി മാസ്റ്റ് ലൈറ്റും കോളനിയുടെ വികസനത്തിന് കരുത്ത് പകരുന്നു. കോളനിയില്‍ ശോചനീയാവസ്ഥയിലുള്ള വീടുകളുടെ മേല്‍ക്കൂര റൂഫ് ചെയ്യുന്നതിനായുള്ള പദ്ധതി നടപ്പിലാക്കുമെന്ന്