തൃശ്ശൂർ അഴീക്കോട് ഗവ യു പി സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നു. സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. നിർമ്മാണോദ്ഘാടനം ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവ്വഹിച്ചു.
116 വർഷം പഴക്കമുള്ള സ്‌കൂളിന് പുതിയ കെട്ടിടം വേണമെന്ന് ആവശ്യമുയർന്നിട്ട് നാളുകളായി. ഈ സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ സ്‌കൂളിൻറെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി ഫണ്ട് അനുവദിച്ചത്. എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസാദിനി മോഹനൻ അധ്യക്ഷത വഹിച്ചു.
പിഡബ്ല്യുഡി അസിസ്റ്റന്റ് എഞ്ചിനീയർ മഞ്ജുഷ അജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം നൗഷാദ് കൈതവളപ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം കെ സിദ്ദിഖ്, കൊടുങ്ങല്ലൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ദിനകരൻ എം.വി, വിദ്യാഭ്യാസ ജില്ലാ കോർഡിനേറ്റർ എം കെ സിദ്ദിഖ്, പ്രധാനാധ്യാപകൻ പി എം നൗഷാദ്, വിവിധ ജനപ്രതിനിധികൾ, അധ്യാപകർ എന്നിവർ പങ്കെടുത്തു.