തൃശൂർ മണ്ഡലത്തിലെ നിർധന വിദ്യാർത്ഥികൾക്കുള്ള ടിവികളുടെ വിതരണോദ്ഘാടനം കൃഷിമന്ത്രി വി.എസ് സുനിൽകുമാർ നിർവ്വഹിച്ചു. ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്കാണ് കേരഫെഡ് 25 ടിവികളും മറ്റ് സഹകരണ സംഘങ്ങൾ അഞ്ച് ടിവികളും നൽകുന്നത്. ജി.യു.പി.എസ് രാമവർമ്മപുരം സ്‌കൂൾ വിദ്യാർത്ഥിനി അനുശ്രീയുടെ മാതാപിതാക്കൾക്ക് ടി വി നൽകിയാണ് മന്ത്രി വിതരണോദ്ഘാടനം നിർവ്വഹിച്ചത്.

ഗവ. ഗസ്റ്റ് ഹൗസിൽ നടന്ന പരിപാടിയിൽ 25 ടിവികളാണ് വിതരണം ചെയ്തത്. നിയോജക മണ്ഡലത്തിൽ 370 വിദ്യാർത്ഥികൾക്കാണ് ഓൺലൈൻ പഠന സൗകര്യമില്ലാതിരുന്നത്. മണ്ഡലത്തിലെ സ്‌കൂളുകളിലെ പ്രധാന അദ്ധ്യാപകർ നൽകിയ ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളുടെ വീട്ടിൽ ടി വിയില്ലെന്ന് ഉറപ്പാക്കി അർഹരെ കണ്ടെത്തിയാണ് നൽകിയത്.