കേരള സംസ്ഥാന ലഹരിവര്‍ജ്ജനമിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ സന്ദേശ പ്രചാരണാര്‍ത്ഥം യുവജനങ്ങളില്‍ ലഹരിവിരുദ്ധ മനോഭാവം വളര്‍ത്തി കായിക മത്സരങ്ങളിലേക്ക് വഴിതിരിക്കാന്‍ വോളിബാള്‍ മത്സരം സംഘടിപ്പിക്കുന്നു.  ജില്ലകളിലെ പ്രമുഖ പ്രാദേശിക ക്ലബ്ബ് ടീമുകളെ പങ്കെടുപ്പിച്ചു മാര്‍ച്ച് മൂന്ന് നാല് തീയതികളില്‍ എല്ലാജില്ലയിലും മത്സരം സംഘടിപ്പിക്കും.  മാര്‍ച്ച് എട്ട്, ഒന്‍പത്, 10 തീയതികളില്‍ ആലപ്പുഴയിലെ എസ്.എല്‍.പുരം പ്രോഗ്രസീവ് ചാരമംഗലം ക്ലബ്ബില്‍ സംസ്ഥാനതല മത്സരം  നടക്കും.  ജില്ലാ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന ടീമുകള്‍ക്ക് യഥാക്രമം 10,000, 6,000, 4000 രൂപ കാഷ് അവാര്‍ഡും ട്രോഫിയും നല്‍കും.  സംസ്ഥാന വിജയികള്‍ക്ക് 20,000, 12,000, 8,000 രൂപ വീതം യഥാക്രമം ആദ്യ മൂന്ന് സഥാനക്കാര്‍ക്ക് ട്രോഫിയും, സര്‍ട്ടിഫിക്കറ്റും നല്‍കും.