പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം മണ്ണന്തലയില്‍ പ്രവര്‍ത്തിക്കുന്ന ഗവണ്‍മെന്റ് പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിംഗ് സെന്ററില്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നല്‍കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും ഒരു ലക്ഷം രൂപ വരെ കുടുംബ വാര്‍ഷിക വരുമാനമുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. മാര്‍ച്ച് 28 ന് ആരംഭിക്കുന്ന ക്ലാസില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ ആറുമാസത്തിനകമുള്ള ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം 26 ന് മുമ്പ് ട്രെയിനിംഗ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാ ഫോറം ഓഫീസില്‍ ലഭിക്കും. ഫോണ്‍: 2543441.