കൊല്ലം: ഖരമാലിന്യ സംസ്‌കരണത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ പരവൂര്‍ നഗരസഭ ശുചിത്വ പദവിയില്‍. ശുചിത്വ പദവി പ്രഖ്യാപനവും വീടുകളില്‍ ഉറവിട മാലിന്യ സംസ്‌കരണത്തിന് സ്ഥാപിക്കുന്ന ബയോ ബിന്നിന്റെ വിതരണ ഉദ്ഘടനവും നഗരസഭാ കാര്യാലയത്തിന് എതിര്‍വശത്തുള്ള നെഹ്റു പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ നിര്‍വഹിച്ചു.
മാലിന്യ സംസ്‌കരണത്തില്‍ വേറിട്ടൊരു സംസ്‌കാരം വീടുകളില്‍ നിന്ന് ആരംഭിക്കണമെന്ന് കലക്ടര്‍ പറഞ്ഞു. സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന തരത്തിലുള്ള മാലിന്യ സംസ്‌കരണ രീതികളാണ് ആവിഷ്‌ക്കരിക്കേണ്ടതെന്നും അദ്ദേഹം നിര്‍ദേശിച്ചു.
നഗരസഭാ അധ്യക്ഷന്‍ കെ പി കുറുപ്പ് അധ്യക്ഷനായി. പ്രകൃതി സൗഹാര്‍ദ്ദവും ദുര്‍ഗന്ധ രഹിതവുമായ രീതിയില്‍ അടുക്കളയിലെ ജൈവമാലിന്യങ്ങളെ ബയോബിന്നിലൂടെ സംസ്‌കരിച്ച് വളമായി ഉപയോഗിക്കാന്‍ കഴിയും. മൂന്ന് തട്ടുകളിലായി ഘട്ടംഘട്ടമായി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന തരത്തിലാണ് ബിന്നിന്റെ രൂപകല്‍പ്പന.
1800 രൂപ വിലവരുന്ന ബിന്നും സംസ്‌കരണത്തിന് ഉപയോഗിക്കുന്ന ഇനോക്കുലവും സബ്‌സിഡി കഴിഞ്ഞ് 180 രൂപയ്ക്ക് നഗരസഭയില്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ഉപഭോക്താകള്‍ക്ക് നല്‍കും. പദ്ധതി ചെലവിന്റെ അറുപത് ശതമാനം നഗരസഭയും 30 ശതമാനം ശുചിത്വമിഷനുമാണ് വഹിക്കുന്നത്.
വൈസ് ചെയര്‍പേഴ്‌സണ്‍ ഷീബ, സ്ഥിരം സമിതി അധ്യക്ഷ•ാരായ ജെ യാക്കൂബ്, ബി അനില്‍ പ്രകാശ്, പി നിഷാകുമാരി, വി അംബിക, സുധീര്‍ ചെല്ലപ്പന്‍, നഗരസഭാ സെക്രട്ടറി എന്‍ കെ വൃജ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി എസ് ഗായത്രി തുടങ്ങിയവര്‍ പങ്കെടുത്തു.
