പാലക്കാട് ജില്ലയിൽ ശനിയാഴ്ച (29/08/2020) 133 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 74 പേർ രോഗമുക്തി നേടി.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 887 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ 8 പേർ തൃശൂർ ജില്ലയിലും 10 പേർ കോഴിക്കോട് ജില്ലയിലും രണ്ടുപേർ കണ്ണൂർ ജില്ലയിലും 10 പേർ മലപ്പുറം ജില്ലയിലും 16 പേർ എറണാകുളം ജില്ലയിലും ചികിത്സയിൽ ഉണ്ട്.