ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള കേരളീയർക്ക് ഓണാശംസകൾ നേർന്നു.
ഈ ഓണക്കാലത്ത് എല്ലാ ഭവനവും ഐശ്വര്യവും സമൃദ്ധിയും കൊണ്ട് അനുഗൃഹീതമാകട്ടെ.  ഓണപ്പാട്ടിന്റെ ഈണവും സമ്പൽസമൃദ്ധിയുടെ തിളക്കവും ഓരോ മനസ്സിലും ഉത്സവത്തിന്റെ സ്വർഗീയാനന്ദം പകരട്ടെ. പ്രതികൂലസാഹചര്യങ്ങളെ സധൈര്യം അതിജീവിക്കാൻ കേരളത്തിന് കരുത്തേകിയ ഒരുമയുടെയും സ്‌നേഹത്തിന്റെയും ഉത്സവം കൂടിയാകട്ടെ നമ്മുടെ ഓണമെന്നും ഗവർണർ ആശംസിച്ചു.