എറണാകുളം: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ തൊഴിലധിഷിഠിത വിദ്യാഭ്യാസ കേന്ദ്രമായ ഡി.ഡി.യു കൗശല്‍ കേന്ദ്രയുടെ അഞ്ചാം വാര്‍ഷികാഘോഷങ്ങളുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. കെ. എന്‍ മധുസൂദനന് നിര്‍വഹിച്ചു. 6-ാം ക്ലാസ് മുതല്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നിര്‍ബന്ധമാക്കുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ പശ്ചാത്തലത്തില്‍ കൗശല്‍ കേന്ദ്രയ്ക്ക് അനന്ത സാദ്ധ്യതകളാണ് ഉള്ളതെന്ന് ഡോ. കെ. എന്‍ മധുസൂദനന് പറഞ്ഞു. ചടങ്ങില്‍ കൗശല്‍ കേന്ദ്രയുടെ ലോഗോയും അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ അടങ്ങിയ ന്യൂസ് ലെറ്ററും വൈസ് ചാന്‍സലര്‍ പുറത്തിറക്കി. പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി.ജി. ശങ്കരന് മുഖ്യ പ്രഭാഷണം നടത്തി. കൗശല്‍ കേന്ദ്ര ഡയറക്ടര്‍ ഡോ.സക്കറിയ കെ.എ അദ്ധ്യക്ഷനായ ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. മീര .വി , പി.ടി.എ വൈസ് പ്രസിഡന്റ് ജിയോ ജോണ്‍, ഉപദേശക സമിതി അംഗം റസ്സല്‍.എം, ഡോ. രഞ്ജിനി, പൂര്‍വ്വ വിദ്യാര്‍ത്ഥി ഹെന്‍ട്രി ബാസ്റ്റിന്, വിനു വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.
