കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ നിയന്ത്രണങ്ങളാൽ സ്ഥിരം രജിസ്‌ട്രേഷൻ നേടാൻ സാധിക്കാത്ത ബി.എസ്4 വാഹനങ്ങൾക്ക് രജിസ്റ്റർ ചെയ്യാൻ അവസരം.
സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം മാർച്ച് 31ന് മുമ്പ് താൽക്കാലിക രജിസ്‌ട്രേഷൻ നേടുകയും എന്നാൽ സ്ഥിരം രജിസ്‌ട്രേഷൻ പൂർത്തീകരിക്കാൻ സാധിക്കാത്തതുമായ ബി.എസ്4 വാഹനങ്ങൾക്കാണ് സ്ഥിരം രജിസ്‌ട്രേഷൻ നേടാൻ അവസരം. പൊതുജനങ്ങൾ അവസരം വിനിയോഗിക്കണമെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു.