പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍-ആശ്രമം സ്‌കൂളില്‍ ഹയര്‍സെക്കന്ററി ടീച്ചര്‍, ഹൈസ്‌കൂള്‍ തസ്തികകളിലേക്കും ആശ്രമം സ്‌കൂള്‍ പ്രധാനാധ്യാപകന്റെ തസ്തികയിലേക്കും 2018-19 വര്‍ഷം താല്‍ക്കാലികമായി ഉണ്ടായേക്കാവുന്ന അധ്യാപക തസ്തികകളിലേക്കും 2018-19 വര്‍ഷത്തേക്ക് മാത്രമായി കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി ഓരോ വിഷയങ്ങള്‍ക്കും നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. റസിഡന്‍ഷ്യല്‍ സ്വഭാവമുളളതിനാല്‍ സ്‌കൂളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുളളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. കരാര്‍ കാലാവധിയില്‍ ബന്ധപ്പെട്ട പ്രമാണങ്ങുടെ അസല്‍ ബന്ധപ്പെട്ട ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷ കാസര്‍കോട് ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസില്‍ ഈ മാസം 15 നകം നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക 04994 255466.
