ഇന്ന് ആലപ്പുഴ ജില്ലയിൽ 367 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . ആറുപേർ വിദേശത്തു നിന്നും 10 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 349 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . രണ്ട് ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു .

വിദേശത്തു നിന്നും എത്തിയ രണ്ട് ആലപ്പുഴ സ്വദേശികൾ, ചിങ്ങോലി, രാമങ്കരി, ചെന്നിത്തല, തലവടി സ്വദേശികൾ എന്നിവർക്ക് രോഗം സ്ഥിരികരിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയ 2 മുതുകുളം സ്വദേശികൾ, വെണ്മണി, ചേർത്തല, കരുവാറ്റ ,ബുധനൂർ, ഹരിപ്പാട്, മാരാരിക്കുളം, ആലപ്പുഴ, മണ്ണഞ്ചേരി സ്വദേശികൾക്കും രോഗം സ്ഥിരീകരിച്ചു.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ- അമ്പലപ്പുഴ 16, ആര്യാട് 3, ആലപ്പുഴ 50, ആറാട്ടുപുഴ 14, അരൂർ ആറ്, അരൂക്കുറ്റി 11, ഭരണിക്കാവ് ഒന്ന്, ബുധനൂർ 2, ചെറിയനാട് 6 ചേർത്തല 2, ചേപ്പാട് 5 ചെട്ടികുളങ്ങര 2, ചേർത്തല തെക്ക് 15 , ചെന്നിത്തല 1, ചെറുതന 9 ചെട്ടികാട് 7, ദേവികുളങ്ങര 3 , എടത്വ 1, കായംകുളം 22 കരുവാറ്റ 3, കറ്റാനം മൂന്ന് കൃഷ്ണപുരം 8, കൈനകരി 3 കലവൂർ ഒന്ന്, കുമാരപുരം ഒന്ന് കുമ്പളം ഒന്ന്, മുതുകുളം 6 മാവേലിക്കര 4, മാരാരിക്കുളം വടക്ക് 1 മുട്ടാർ 2, മണ്ണഞ്ചേരി 5 മാന്നാർ 1, മുഹമ്മ ഒന്ന് പാണ്ടനാട് മൂന്ന്, പൂച്ചാക്കൽ 2 പാമ്പാടി 1, പുന്നപ്ര തെക്ക് 79, പുറക്കാട് 4 പട്ടണക്കാട് 4, പത്തിയൂർ ഒന്ന് , പാണാവള്ളി 5, പെരുമ്പളം ഒന്ന് പുന്നപ്ര വടക്ക് 6, രാമങ്കരി 7 താമരക്കുളം 4, തൃക്കുന്നപ്പുഴ 13 തകഴി 3. ഇന്ന് 196 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആകെ 6508 പേർ രോഗമുക്തരായി. 2537 പേർ ചികിത്സയിലുണ്ട്.