എറണാകുളം : മുവാറ്റുപുഴ മുനിസിപ്പാലിറ്റി വയോമിത്രം പദ്ധതിയില്‍ വയോജനങ്ങള്‍ക്കുള്ള ഏഴാം ഘട്ട മരുന്ന് വിതരണം ആരംഭിക്കുന്നു .സെപ്തംബര്‍ 21 തിങ്കള്‍ മുതല്‍ സെപ്തംബര്‍ 28 തിങ്കള്‍ വരെയായിരിക്കും മരുന്ന് വിതരണം നടക്കുക.
വാര്‍ഡ് വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ആശ പ്രവര്‍ത്തകര്‍, അംഗനവാടി പ്രവര്‍ത്തകര്‍ വഴി വയോജനങ്ങളുടെ ഒ.പി ബുക്കുകള്‍ ശേഖരിച്ചു മരുന്നുകള്‍ അവരുടെ വീടിനു അടുത്ത്എത്തിച്ചു കൊടുക്കുന്ന രീതിയില്‍ ആണ് സജ്ജീകരണം.