തൃശൂര്‍ : തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ മിനി സിവില്‍ സ്റ്റേഷന്‍ ആദ്യഘട്ടം നിര്‍മ്മാണം പൂര്‍ത്തിയായി. മൂന്നുനിലകളിലായി നിര്‍മ്മിക്കുന്ന സിവില്‍ സ്‌റ്റേഷന്റെ ഒന്നാം നിലയുടെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്.
പ്രവര്‍ത്തന സജ്ജമായ ഒന്നാം നിലയുടെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വ്വഹിച്ചു. യു ആര്‍ പ്രദീപ് എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പട്ടിക ജാതി വനിതാ തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വ്വഹിച്ചു.
2013-14 വാര്‍ഷിക പദ്ധതിയില്‍ എസ് സി ഫണ്ട് 10,96,250 രൂപയും തനത് ഫണ്ട് 14,03,750 രൂപയും ചേര്‍ത്ത് 25 ലക്ഷം രൂപ വകയിരുത്തിയാണ് നിര്‍മ്മാണ പ്രവൃത്തികള്‍ ചെയ്തത്.
2014 -15 വര്‍ഷത്തില്‍ ജില്ലാപഞ്ചായത്ത് 18 ലക്ഷം രൂപയും നിര്‍മ്മാണത്തിനായി വകയിരുത്തി. തിരുവില്വാമല ഗ്രാമപഞ്ചായത്തും തൃശൂര്‍ ജില്ലാ പഞ്ചായത്തും സംയുക്തമായാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നത്. തിരുവില്വാമല പഞ്ചായത്തിന്റെ വികസന രേഖ പ്രകാശനവും ഇതോടൊപ്പം നിര്‍വ്വഹിച്ചു.