സമഗ്രമായ പലതരം വിജ്ഞാനങ്ങള്‍ സാഹിത്യകൗതുകം ചോരാതെ വായനക്കാരിലെത്തിക്കുകയെന്ന വെല്ലുവിളി സ്വീകരിച്ച എഴുത്തുകാരനാണ് കെ.പി. രാമനുണ്ണിയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. കെ.പി. രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം എന്ന ഗ്രന്ഥത്തെക്കുറിച്ച് നിയമസഭാ മെമ്പേഴ്‌സ് ലോഞ്ചില്‍ നടന്ന സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദൈവത്തിന്റെ പുസ്തകം ഈ കാലത്തിന്റെ പുസ്തകം തന്നെയാണെന്നും സവിശേഷമായ സാംസ്‌കാരിക സമന്വയത്തിന് സാഹചര്യമൊരുക്കുന്നതാണ് രാമനുണ്ണിയുടെ കഥാകഥന രീതിയെന്നും സ്പീക്കര്‍ പറഞ്ഞു.
പ്രശസ്ത നിരൂപകനും കോഴിക്കോട് സര്‍വകലാശാലാ വിദൂര വിദ്യാഭ്യാസ കേന്ദ്രം ഡയറക്ടറുമായ ഡോ. കെ.എം. അനില്‍, എം.എല്‍.എമാരായ വി.ഡി. സതീശന്‍,ഡോ. എന്‍. ജയരാജ്, പ്രൊഫ. കെ.യു. അരുണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.