എറണാകുളം : കോവിഡ് പ്രോട്ടോക്കോൾ ലംഘനം പരിശോധിക്കുന്നതിനായി രൂപംനൽകിയ ഫ്ളൈയിംഗ് സ്ക്വാഡുകൾ ഇന്നലെ കോതമംഗലം താലൂക്കിൽ പരിശോധന നടത്തി.
കോതമംഗലം ടൗൺ മേഖലയിലെ സൂപ്പർമാർക്കറ്റുകൾ, പച്ചക്കറി മാർക്കറ്റുകൾ, ടെക്സ്റ്റൈൽ ഷോപ്പുകൾ, വഴിയോര കച്ചവട കേന്ദ്രങ്ങൾ തുടങ്ങിയവ സ്ക്വാഡ്
പരിശോധിച്ചു. കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് 10 കേസുകൾ രജിസ്റ്റർ
ചെയ്തു. ചട്ടലംഘനം കണ്ടെത്തിയ ഒരു കട അടപ്പിച്ചു. ബ്രേക്ക് ദ ചെയിൻ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ച് മർച്ചന്റ് അസോസിയേഷൻ പ്രതിനിധികൾക്കായി ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.
പോലീസ്, റവന്യൂ, ആരോഗ്യ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ ആയിരുന്നു പരിശോധന. കോതമംഗലം തഹസിൽദാർ റേച്ചൽ കെ. വർഗീസ്, എൽ ആർ തഹസിൽദാർ നാസർ കെ എം , മെഡിക്കൽ സൂപ്രണ്ട് ഡോ. എൻ. യു അഞ്ജലി , കോതമംഗലം സി ഐ ബി. അനിൽ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
എറണാകുളം: കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനെതിരെ ശക്തമായ നടപടികളുമായി ഫ്ളൈയിംഗ് സ്ക്വാഡ് . മൂവാറ്റുപുഴ ടൗൺ കേന്ദ്രീകരിച്ച് വ്യാപാര സ്ഥാപനങ്ങൾ ,മാർക്കറ്റ് എന്നിവിടങ്ങളിൽ ഫ്ളൈയിംഗ് സ്ക്വാഡ് പരിശോധന നടത്തി . കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ച 3 സ്ഥാപനങ്ങൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.ഡെപ്യൂട്ടി തഹസീൽദാർ മധു ബി,എസ്.ഐ ശശികുമാർ എന്നിവരടങ്ങുന്ന സംഘമാണ് മൂവാറ്റുപുഴയിൽ പരിശോധന നടത്തിയത്.പിറവം ടൗണിൽ എൽ.ആർ.തഹസിൽദാർ അസ്മ ബീബി പി .പി, ഡെപ്യൂട്ടി തഹസിൽദാർ മുരളീധരൻ എം.ജി. എന്നിവരുടെ നേതൃത്വത്തിൽവിവിധ വ്യാപാര സ്ഥാപനങ്ങൾ, മാർക്കറ്റ് എന്നിവിടങ്ങളിൽ പരിശോധന നടത്തി.